ദമാം:അല്‍കോബാര്‍ യുനൈറ്റഡ് എഫ് സി പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്ന ഗാലപ്പ് ചാമ്പ്യന്‍സ് കപ്പ് ഫുട്ബോള്‍ മേളയുടെ കലാശപ്പോരാട്ടം ജൂണ്‍ 16 വെള്ളിയാഴ്ച്ച നടക്കും.
കോബാര്‍ റാക്കയിലെ ഖാദിസിയ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിൽ ഖാലിദിയ എഫ് സിയും കോര്‍ണിഷ് സോക്കര്‍ കോബാറും തമ്മില്‍ മാറ്റുരക്കും. കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ ആദ്യ സെമിഫൈനല്‍ മല്‍സരത്തില്‍ ഖാലിദിയയും മാഡ്രിഡ് എഫ് സിയും തമ്മിലും ജുബൈല്‍ എഫ് സിയും കോര്‍ണിഷ് സോക്കറും തമ്മില്‍ ശക്തമായ മത്സരം കാഴ്ചവെച്ചു.
പോലിസ് ഉദ്യോഗസ്ഥന്മാരായ മക്ബൂല്‍ സഈദ് അല്‍ഈസ, ഖാലിദ് അഹ്മദ് അല്‍ഈസ, ബിസിനസ് രംഗത്തെ പ്രമുഖനായ ജിജി വര്‍ഗീസ്, പി ടി അലവി, റഫീക് കൂട്ടിലങ്ങാടി, സിറാജ്, ഷബീര്‍ അപ്സര, മന്‍സൂര്‍ മങ്കട, അമീര്‍ ഹുസൈന്(പാകിസ്ഥാന്), ഫൈസല്‍ എടത്തനാട്ടുകര എന്നിവര്‍ കളിയിലെ അതിഥികളായി പങ്കെടുത്തു. അസ്കര്‍ വയനാട്, ഫൈസല്‍ കാളികാവ്, ഫര്ഹാന് എടത്തനാട്ടുകര, അഫ്നാന് വാണിയമ്പലം, മുബാരിസ് എടത്തനാട്ടുകര എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്കി.
ജൂണ്‍ പതിനാറിന് നടക്കുന്ന ടൂര്‍ണമെന്റിന്റെ കലശപ്പോരാട്ടത്തില് സ്വദേശി പ്രമുഖരടക്കം സാമൂഹ്യ-സംസ്ക്കാരിക-കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നു സംഘടകർ അറിയിച്ചു
![]()
