റിയാദ്: റിയാദിലെ ജീവകാരുണ്യ സാംസ്കാരിക സംഘടനയായ പ്രവാസി സാമൂഹിക കൂട്ടായ്മ മൂന്നാം വാർഷികം അറേബ്യൻ നഷീദ എന്ന പേരിൽ ആഘോഷിച്ചു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് അഫ്സൽ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. എംബസി കമ്മ്യൂണിറ്റി വെൽഫെയർ വിംഗ് വിഭാഗം ഉദ്യോഗസ്ഥൻ പി.ഹരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഗഫൂർ ഹരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. റാഫി പാങ്ങോട്, ഹുസൈൻ ദവാദ്മി, നൗഷാദ് കുറുമാത്തൂർ, സുലൈമാൻ വിഴിഞ്ഞം, മജീദ് മാനു, ഷംനാദ് കരുനാഗപ്പള്ളി, നാസർ വണ്ടൂർ, റഹ്മാൻ മുനമ്പത്തു, സുബൈർ കുപ്പം
എന്നിവർ സംസാരിച്ചു. പരീക്ഷയിൽ വിജയിച്ച് തുടർ പഠനത്തിന് അർഹരായ അംഗങ്ങളുടെ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ജോലി ആവശ്യാർത്ഥം റിയാദിൽ നിന്നും മക്കയിലേക്ക് സ്ഥലം മാറിപ്പോകുന്ന പ്രസിഡണ്ട് അഫ്സൽ മുല്ലപ്പള്ളിക്ക് യാത്രയയപ്പും നൽകി. സത്താർ കായംകുളത്തിന്റെ
വിയോഗത്തിൽ പരിപാടി അനുശോചനം രേഖപ്പെടുത്തി. വർഷംതോറും നടത്തിവരുന്ന തണുപ്പിനുള്ള വസ്ത്ര വിതരണം ചെയർമാൻ ഗഫൂർ ഹരിപ്പാടിന് നൽകിക്കൊണ്ട് ഹരീഷ്. പി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന കലാപരിപാടിയിൽ സത്താർ മാവൂരിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസന്ധ്യയിൽ കരീം മാവൂർ,ഹസ്ന കൊടുവള്ളി, ബീഗം നാസർ, ഷബീർ അലി, റഷീദ്, അഞ്ജലി സുധീർ, അക്ഷയ് സുധീർ, സുരേഷ്, ഷാനു, നേഹ നൗഫൽ, അഭിനന്ദ് ബാബു, നൗഫൽ വടകര എന്നിവർ ഗാനങ്ങൾ ആലപിച്ചു. അയ്തൻ റിതു, സൻഹാ ഫസീർ എന്നിവരുടെ നൃത്തവും റിയാദ് തൃക്കരിപ്പൂർ കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളിയും അരങ്ങേറി. അഞ്ജലി സുധീർ, അക്ഷയ് സുധീർ എന്നിവർ അവതാരകനരായിരുന്നു. കൂട്ടായ്മ സെക്രട്ടറി ഹാസിഫ് കളത്തിൽ സ്വാഗതവും മുസ്തഫ ആതവനാട് നന്ദിയും പറഞ്ഞു.
![]()
