തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗം തീർത്ത പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. രാമായണത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം എന്നതും മറ്റൊരു പ്രധാനഘടകമാണ്.
സിനിമയുമായി ബന്ധപ്പെട്ട് മുൻപ് പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധിനേടിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനാണ് ഏറെ ശ്രദ്ധനേടുന്നത്.
ഹനുമാനായി സെറ്റ് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ട്വിറ്ററിൽ വൈറൽ ആയിരിക്കുകയാണ്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്നത് ഫോട്ടോയിൽ കാണാം. ‘ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം’ എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ സിനിമ കാണാൻ എത്തുന്നവർക്ക് പൂക്കൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നാണ് വിവരം
![]()
