തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ “ഇതാണെന്റെ ജീവിതം” നാളെ മുഖ്യമന്ത്രി കണ്ണൂരിൽ പ്രകാശനം ചെയ്യും.കഥാകൃത്ത് ടി പത്മനാഭന് നൽകി ഇപിയുടെ ആത്മകഥ പ്രകാശനം ചെയ്യും.ചടങ്ങിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം രാജ്മോഹന്‍ ഉണ്ണിത്താന് എംപി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ, ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിക്കും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അധ്യക്ഷത വഹിക്കും.
സംഘാടകസമിതി കണ്‍വീനര്‍ എം.പ്രകാശന്, ചെയര്മാന് എന്‍.ചന്ദ്രന്, കെ.വി. സുമേഷ് എംഎല്‍എ, വത്സന് പനോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ‘മാതൃഭൂമി ബുക്സ്’ ആണ് പ്രസാധകര്.
![]()
