തിരുവനന്തപുരം: ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, കോവളം എംഎല്‍എ എം വിന്‍സെന്റ്, ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ പ്രതിഷേധത്തിനിടെയിലുണ്ടായ സംഭവത്തെ തുടർന്നാണ് സസ്പെൻഷൻ നടപടി.
![]()
