ആലപ്പുഴ : ആയിരക്കണക്കിനു കുരുന്നുകളെയും സ്ത്രീകളെയും വരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ ഇസ്ലാമിക രാജ്യങ്ങൾ മൗനം വെടിയണമെന്ന് ജാമിഅഃ ഹാഷിമിയ്യ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ പ്രാർത്ഥന സമ്മേളനം ആവശ്യപ്പെട്ടു. പിറന്ന നാട്ടിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു പാലായനം ചെയ്യുന്നവരെ മുസ്ലിം രാജ്യങ്ങൾ പുനരധിവസിപ്പിക്കണം. വംശഹത്യയ്ക്ക് അറുതി വരുത്താൻ ലോകരാജ്യങ്ങൾമുന്നിട്ടിറങ്ങണം സമ്മേളനം ആവശ്യപ്പെട്ടു.
ജാമിയ ഹാഷിമിയ്യ പ്രിൻസിപ്പൽ പി കെ ബാദ്ഷ സഖാഫി,സിപി മുഹമ്മദ് മുസ്ലിയാർ ചെങ്ങര,സയ്യിദ് അക്ബർ തങ്ങൾ ഹാശിമി, ഹുസൈൻ മദനി,എ ജാബിർ ഹാഷിമി പിലിക്കൂർ എ തസ്നീം ഹാഷിമി ബൽത്തങ്ങാടി എന്നിവർ നേതൃത്വം നൽകി.
![]()
