കായംകുളം: കായംകുളം എം എസ് എം കോളേജിനു പടിഞ്ഞാറു വശം മാളിയേക്കൽ തറയിൽ പരേതനായ യൂനുസ് കുഞ്ഞിന്റെ ഭാര്യയും കായംകുളം എം എസ് എം ഹൈ സ്കൂൾ മുൻ അധ്യാപികയുമായ സുബൈറത്ത് ടീച്ചർ നിര്യാതയായി.
കെ എസ് ആർ ടി സി മുൻ ഉദ്യോഗ്സഥനും കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ മുൻ ചെയർമാനുമായ സലിം മാളിയേക്കൽ,കൃപ മുൻ ഭാരവാഹി സാബു യൂനുസ്,എം എസ് എം കോളേജ് മുൻ ജീവനക്കാരി സലീന,പുല്ലുകുളങ്ങര സർവീസ് ബാങ്ക് മുൻ ഉദ്യോഗസ്ഥ സമീന എന്നിവർ മക്കളാണ്.
കബറടക്കം 09/08/2025 ശനിയാഴ്ച വൈകുന്നേരം കായംകുളം പുത്തൻ തെരുവ് ജുമാ മസ്ജിദ് കബർ സ്ഥാനിൽ നടക്കും.
![]()
