കുവൈത്ത് : ഓ ഐ സി സി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓണപ്പൊലിമ 2026’ എന്ന പേരിൽ സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണി മുതലാണ് ആഘോഷപരിപാടികൾ. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണസ്മരണകൾ ഉണർത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാ’നെ ആസ്പദമാക്കി കേരള വിഷൻ പ്രതിനിധി എ. വി. സുനീഷ് രചനയും സംവിധാനവും നിർവ്വഹിച്ച ‘കലുങ്ക് പറഞ്ഞ കഥ’ എന്ന ലഘുനാടകവും വേദിയിൽ അവതരിപ്പിക്കും.
വാർത്താസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള, ജനറൽ സെക്രട്ടറി എം. എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പങ്കെടുത്തു
![]()
