മനാമ :കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ് സംഘടിപ്പിച്ചു.
കെ.സിറ്റി സൽമാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മുതിർന്ന പ്രവാസി കോൺഗ്രസ് നേതാവ് അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി .കെ.എം.സി.സി. ഭാരവാഹി നിസാർ ഉസ്മാൻ ലീഡറും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും എന്ന മഹത്തായ കാലഘട്ടത്തെപ്പറ്റി അനുസ്മരിച്ചു സംസാരിച്ചു.
സയ്യിദ് ഹനീഫ്, സത്യൻ പേരാമ്പ്ര എന്നിവർ സംസാരിച്ചു.സെൻ്റർ ഭാരവാഹി സെമീർ പൊട്ടാചോല നന്ദി പറഞ്ഞു. പരിപാടികൾക്ക് അജീഷ് കെ.വി. നേതൃത്വം നൽകി
![]()
