കുവൈത്ത് :കുവൈത്തിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും യോഗ്യത പത്രം സ്വീകരിച്ചു.ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് മാറുവാൻ സാധിക്കട്ടെ എന്ന് രാഷ്ട്രപതി ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ രാഷ്ട്രപതി ആശംസ നേർന്നു.ഈ മാസം അവസാനത്തോടെ പുതിയ സ്ഥാനപതി കുവൈത്തിൽ എത്തുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് പരമിത ത്രിപാഠിയെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കെനിയയിലേക്ക് ഇന്ത്യൻ ഹൈ കമ്മീഷണറായി സ്ഥലം മാറി പോകുന്ന ഡോ ആദർശ് സ്വൈക്യയുടെ ഒഴിവിലേക്കാണ് നിയമനം.
![]()
