മനാമ :ബഹ്റൈന്റെ 53-ാം ദേശീയ ദിനവും ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25-ാം വാർഷികത്തോടും അനുബന്ധിച്ച് കായംകുളം പ്രവാസി കൂട്ടായ്മ കലവറ റെസ്റ്റോറൻ്റിൽ വെച്ച് വിപുലമായ ആഘോഷം സംഘടിപ്പിച്ചു.പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷത വഹിച്ചു.
ജേക്കബ് തേക്ക്തോട് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽഅരുൺ ആർ പിള്ള,അഷ്കർ,അനൂപ് ശ്രീരാഗ്,ശംഭു,രാജേഷ്, വിനോദ് ഓച്ചിറ,മുബാഷ്, ആദർശ് സായ് ഷൈജു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം കലാപരിപാടികളും അരങ്ങേറി.
![]()
