ദോഹ: ഖത്തര്‍ കേരളാ ഇസ്ലാമിക് സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ദോഹ സല്‍വ റോഡിലെ എംആര്‍എ ഹോട്ടലില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തിന്
പ്രസിഡണ്ട് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് മുഹമ്മദലി ഖാസിമി അമ്മിനിക്കാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി സൈനുല്‍ ആബിദീന്‍ സഫാരി (ഉപദേശക സമിതി ചെയര്മാന്), മുഹമ്മദലി ഖാസിമി (വൈസ് ചെയര്മാന്), സൈനുദ്ദീന്‍ തങ്ങള്‍, മൂസ ഹാജി കുറുങ്ങോട്ട്, ഇസ്മായില്‍ ഹാജി, മുഹമ്മദലി ഹാജി ചങ്ങരംകുളം (മെമ്പര്‍മാര്‍), എ.വി. അബൂബക്കര്‍ ഖാസിമി (പ്രസിഡണ്ട്), ഹാഫിള് ഇസ്മായില്‍ ഹുദവി (വര്. പ്രസിഡണ്ട്), മൊയ്തീന്‍കുട്ടി വയനാട്, അബ്ദുല്‍ മാലിക് ഹുദവി, ഇഖ്ബാല്‍ കൂത്തുപറമ്പ്, ഹമദ് മൂസ (വൈസ് പ്രസിഡണ്ട്), സകരിയ മാണിയൂര്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ മജീദ് ഹുദവി (ഓര്‍ഗ. സെക്രട്ടറി), ബഷീര്‍ അമ്പലക്കണ്ടി, മുനീര്‍ പേരാമ്പറ, അബ്ദുല്‍ ഹക്കീം വാഫി, ജാഫര്‍ തയ്യില്‍ (ജോ. സെക്രട്ടറി), സി.വി. ഖാലിദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ എസ്.കെ. ഹാഷിം തങ്ങള്‍ക്ക് സ്വീകരണവും ടിവി അബ്ദുല്‍ഖാദര്‍ ഹാജിക്ക് യാത്രയയപ്പും നല്കി. പോക്കര് കക്കട്ട്, മുഹമ്മദ് ബഷീര്‍ ഖാന് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
![]()
