ദോഹ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയർസ്(ഐ ഇ ഐ ) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഷെറാട്ടൺ ദോഹ മജിലിസ് ഹാളിൽ സംഘടിപ്പിച്ച 57-മത് എൻജിനിയേഴ്സ് ഡേ ആഘോഷം ശ്രദ്ധേയമായി.
ഈ വർഷത്തെ എൻജിനീയർസ് ഡേ തീം ആയ “ഡ്രൈവിംഗ് സസ്സ്റ്റൈനബിലിറ്റി വിത്ത് എൻജിനീയറിങ് സൊല്യൂഷൻസ് എംബ്രേസിംഗ് ദി ലേറ്റസ്റ്റ് എ ഐ ഡ്രിവൻ ടെക്നോളജിസ് ” ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആധാരമാക്കി മെന്റിമീറ്റർ വഴി നടത്തിയ ചോദ്യോത്തര പംക്തിയിൽ സദസ് ഒന്നാകെ കൗതുകത്തോടുകൂടി പങ്കെടുത്തു.
മുഖ്യ അതിഥി ഇന്ത്യൻ അംബാസിഡർ വിപുൽ ഐ എഫ് എസ് ചടങ്ങിന്റെ ഉദ്ഘാടനവും ഖത്തർ ചാപ്റ്ററിന്റെ 2024 സുവനീർ പ്രകാശനവും നിർവഹിച്ചു.
അംബാസിഡർ ഓഫ് ഖാന മുഹമ്മദ് ഇസ്മാനില,അംബാസിഡർ ഓഫ് ബംഗ്ലാദേശ് മുഹമ്മദ് നൂറുൽ ഇസ്ലാം തുടങ്ങി വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരും ,ഡോക്ടർ അബ്ദുൽ ആവ്ലെ മുഹമ്മദ് ,ഫൗണ്ടർ ആൻഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ആസ്ഗോൺ യു കെ ,എൻജിനീയർ അഹമ്മദ് ജാസിം അൽ ജോലോ -പ്രസിഡന്റ് ഓഫ് ഫെഡറേഷൻ ഓഫ് ഗ്ലോബൽ എൻജിനീയേഴ്സ് , ഡോക്ടർ സൗദ് അൽ ജനാഹി -പ്രോജക്ട് എക്സ്പോർട്ട് ഓഫ് ഖത്തർ ,മിസ്റ്റർ ഫർഹാൻ അൽ ഷെയ്ഖ് അൽസയദ് ,പ്രസിഡണ്ട് ഓഫ് ഖത്തർ ഇൻഡോനേഷ്യൻ അസോസിയേഷൻ ,എൻജിനീയർ അഹമ്മദ് അൽ ഖുബൈസി എൻജിനീയർ കരാമ ,എൻജിനീയർ അബ്ദുള്ള സെയദ് ബാഷാർഹിൽ ,ഹെഡ് ഓഫ് മെയിന്റനൻസ്, ഖത്തർ എനർജി ,എഞ്ചിനീയർ ഖാലിദ് ഫക്രു ഖത്തർ എനർജി, ഡോക്ടർ റഫാൽ അൽ മുഫ്ത്തി-ഡീൻ ഓഫ് എൻജിനീയറിങ് ലിവർപൂൾ ജോൺ മോർ യൂണിവേഴ്സിറ്റി , ഡോക്ടർ മൊഹീബ് അബൂ അൽ ക്യുമ്പോസ് ,ഡീൻ ഓഫ് ബിസിനസ് ലിവർപൂൾ ജോൺ മൂർ യൂണിവേഴ്സിറ്റി , എഞ്ചിനീയർ ഷിബു അബ്ദുൽ റഷീദ് , പ്രിൻസിപ്പാൾ നോബൽ ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയവരും പങ്കെടുത്തു ആശംസകൾ അർപ്പിച്ചു .
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഖത്തർ ചാപ്റ്റർ ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ ചടങ്ങിന് അഭിസംബോധന ചെയ്യുകയും മുഖ്യസാരഥിത്യം വഹിക്കുകയും ചെയ്തു . സെക്രട്ടറി കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് വിവരിച്ചു .
ഖത്തറിലെ മുൻനിര കമ്പനികളുടെ പങ്കാളിത്തം ചടങ്ങിനെ വൻ വിജയം ആക്കാൻ സഹായകരമായി.
പ്രശ്നോത്തരി വിജയികൾക്ക് അതിഥികൾ സമ്മാന വിതരണം ചെയ്തു.ഐ ഇ ഐ ഖത്തർ ചാപ്റ്റർ ഖജാൻജി എഞ്ചിനീയർ ആഷിക് നന്ദി പ്രകാശിപ്പിച്ചു.
![]()
