കുവൈറ്റ്: കുവൈറ്റിലെ മംഗഫിലെ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേരുടെ മരണത്തിനും പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചു. അല്‍-അഹമ്മദി, മുബാറക് അല്‍-കബീര്‍ പ്രോസിക്യൂഷന് ഓഫീസുകളിലെ അംഗങ്ങളുടെ ഒരു ടീമിന് രൂപം നല്‍കിയതായി പ്രോസിക്യൂഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഭവസ്ഥലത്ത് പോയി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുക, ആശുപത്രിയിലേക്ക് മാറ്റിയവരെ സന്ദര്‍ശിച്ച് മൊഴി എടുക്കുക, ചോദ്യം ചെയ്ത് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക എന്നിവയ്ക്കായി ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഫോറന്‍സിക് മെഡിസിന് വിഭാഗത്തെയും ചുമതലപ്പെടുത്തി.
അപകടത്തിന്റെ കാരണങ്ങളും അതിന് ഉത്തരവാദികളുമായവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു.
![]()
