ദോഹ:നാല് പതിറ്റാണ്ട് പ്രവാസമവസാനിപ്പിച്ചുനാട്ടിലേക്ക് പോകുന്ന ഖത്തർ കെഎംസിസി മുതിർന്ന നേതാവും,കൊണ്ടോട്ടി മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡണ്ടും,ജില്ലാ കൗൺസിലറുമായ കാളങ്ങാടൻ അബൂബക്കർ സാഹിബിന് യാത്രയയപ്പു നൽകി.മുൻസിപ്പൽ പ്രസിഡണ്ട് അർഷാദ് തുറക്കൽ മൊമെന്റോ കൈമാറി. ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ഷാൾ അണിയിച്ചു.

കൊണ്ടോട്ടി മണ്ഡലം കെ എം സി സി പ്രസിഡൻ്റ് അബ്ദുൽ ജലീൽ പള്ളിക്കൽ,മുൻസിപ്പൽ ജനറൽ സെക്രട്ടറി ഷബീബ് മേലങ്ങാടി,സീനിയർ നേതാവ് കോയ കൊണ്ടോട്ടി,സുഹൈൽ മുസ്ല്യാരങ്ങാടി,ജാസിം തുടങ്ങിയവർ പങ്കെടുത്തു.
![]()
