മസ്ക്കറ്റ്: ഒമാന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു.നവംബര്‍ 22, 23 തീയതികളിൽ സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാരാന്ത്യ ദിനങ്ങൾ ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. ഞായറയാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിവസം ആരംഭിക്കുക. അതേസമയം പലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായ രീതിയിൽ ആഘോഷ പരിപാടികളുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Total Views:
7,352
