റിപ്പോർട്ട് :അനസ് റഹിം, ബഹ്റൈൻ
മനാമ :കേരളീയ സമാജം മുൻ പ്രസിഡന്റ് എം പി രഘു (68)നിര്യാതനായി.
കിംങ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പാലക്കാട് സ്വദേശിയായ എം പി രഘു എന്ന് അറിയപ്പെടുന്ന എം പി രാമനാഥൻ റോളക്സ് വാച്ചുകളുടെ വിതരണക്കാരായ ബഹ്റൈനിലെ മോഡേൺ ആർട്സിന്റെ ഡയറക്ടർ ആയിരുന്നു.
കേരളീയ സമാജം പ്രസിഡന്റ് ,ജനറൽ സെക്രട്ടറി എന്നിവ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ ശാന്ത രഘു. മക്കൾ അനൂപ്, പ്രശോഭ്.
![]()
