മനാമ:ബഹ്റൈനിലെ ഏറ്റവും വലിയ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഓണം 2023 ബി കെ എസ് എഫ് ആസ്ഥാന നഗരിയായ മനാമ കെ. സിറ്റി ഹാളിൽ ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 7 മണി വരെ ഓണാഘോഷം സംഘടിപ്പിച്ചു.ജനറൽ കൺവീനർ നെജീബ് കടലായിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഭാരവാഹികളായ കണ്ണൂർ സുബൈർ,ബഷീർ അമ്പലായി,ഹാരിസ് പഴയങ്ങാടി,മനോജ് വടകര,അൻവർ കണ്ണൂർ,ലത്തീഫ് മരക്കാട്ട്,കാസിം പാടത്ത കായിൽ,മണികുട്ടൻ,ഖൈസ്,അജീഷ് കെ.വി,
റാഷി കണ്ണങ്കോട്ട്,നജീബ് കണ്ണൂർ,ജാബിർ തിക്കോടി,സൈനൽ,രഞ്ജിത്ത്,ഷിജു,ബി കെഎസ്എഫ് കൂട്ടായ്മ സഹായികളായ ഫസൽ ഭായ്,അനസ് റഹീം,ജ്യോതിഷ് പണിക്കർ,സലാം മമ്പാട്ടുമൂല,
നിസാർ ഉസ്മാൻ,സലീന,ശ്രീജ ,അൻവർ നിലമ്പൂർ,അബ്ദുസലാം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.
![]()
