കര്‍ണാടകയിൽ ബിജെപിയുമായി ജെഡിഎസ് സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയാണെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ജെഡിഎസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ രംഗത്ത്. ‘‘സിപിഎമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനയിൽ ചില ആശയക്കുഴപ്പം സംഭവിച്ചു. എന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഞാൻ പറഞ്ഞതോ അല്ലെങ്കിൽ അതിന്റെ സാഹചര്യമോ മനസ്സിലാക്കിയില്ല. ബിജെപി-ജെഡിഎസ് സഖ്യത്തെ കേരളത്തിലെ സിപിഎം പിന്തുണയ്ക്കുമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.’’ ദേവഗൗഡ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
കര്‍ണാടകയിൽ ബിജെപിയുമായി ജെഡിഎസ് സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയായിരുന്നു എന്നായിരുന്ന ദേവഗൗഡയുടെ പ്രസ്താവന
![]()
