ദമ്മാം: വിദ്യാർത്ഥികൾക്ക് വാർത്ത അവബോധം സൃഷ്ടിക്കാനായി അൽ ഖൊസാമ ഇന്റർനാഷനൽ സ്കൂൾ മലയാള വിഭാഗം പത്രവാർത്ത ശിൽപശാല സംഘടിപ്പിച്ചു.‘എങ്ങനെ വാർത്ത നിർമിക്കാം’ വിഷയത്തിൽ മാധ്യമപ്രവർത്തകൻ ടി.പി. സുരേഷ് കുമാർ ക്ലാസെടുത്തു.
കുട്ടികൾക്ക് വാർത്ത ഉറവിടം മുതൽ വായനക്കാരുടെ കയ്യിലും കണ്ണിലും വാർത്ത എത്തുന്നവരെയുള്ള പ്രക്രീയകൾ വിവരിച്ചു കൊടുത്തു.
പ്രിൻസിപ്പൽ സൂസൻ ലിജു ഐപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സജിത എം.സുരേഷ്, ബോയ്സ് സെക്ഷൻ എച്ച്.എം അനൂപ് കുമാർ, അധ്യാപകരായ മഞ്ജുള സജിത്, അബ്ദുല്ല മാമ്പ്ര, ടെക്നിക്കൽ കോ ഓഡിനേറ്റർ ദീക്ഷ തിവാരി, വിദ്യാർഥി പ്രതിനിധി ലുബ്ന മനാഫ് എന്നിവർ നേതൃത്വം നൽകി.മലയാള വിഭാഗം അധ്യാപകരായ യൂനുസ് സിറാജുദ്ദീൻ സ്വാഗതവും ഷംന ശശി നന്ദിയും പറഞ്ഞു
![]()
