ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയായ ജൈറ്റക്സ് ഗ്ലോബൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (DWTC) ഔദ്യോഗികമായി തുടക്കം കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്.
ദുബായ് രണ്ടാം ഡെപ്യൂട്ടി എച്ച്.എച്ച് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഹിസ് ഹൈനസിനൊപ്പംപങ്കെടുത്തു. ഈ വർഷത്തെ ജൈറ്റക്സ് ഗ്ലോബൽ, ദുബായ് 180 രാജ്യങ്ങളിൽ നിന്നുള്ള 6,000 പ്രദർശകർക്ക് ആതിഥേയത്വം വഹിക്കുന്നു. ഇന്ത്യയിൽ നിന്ന് സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുളള പ്രമുഖ കമ്പനികൾ ജൈറ്റക്സിലെ ശ്രദ്ധേയ സാനിധ്യമാണ്. ലോകമെമ്പാടുമുളള സാങ്കേതിക വിദ്യാ ഭീമൻമാരെ മുഴുവൻ ഇവിടെ കാണാനാകും.
ആർടിഎ ഉൾപ്പടെയുളള യുഎഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ പൊതു ജനങ്ങൾക്കായി അവതരിപ്പിക്കുന്നുണ്ട്. നൂതന കണ്ടുപിടുത്തങ്ങൾ നേരിട്ട് കാണാനും വിവിധ കമ്പനികൾ അവസരം ഒരുക്കിയിട്ടുണ്ട്
![]()
