മനാമ : ആയിരത്തി ഒരുന്നൂറിലേറെ തൊഴിലാളികൾക്ക് ഓണ വിരുന്നൊരുക്കി ബി എം സി ചാരിറ്റി.വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി ക്ഷണം സ്വീകരിച്ചെത്തിയ തൊഴിലാളികൾക്ക് വിഭവ സമൃദ്ധമായ സദ്യയാണ് ശ്രാവണ മഹോത്സവം 2023 ന്റെ ഭാഗമായി സംഘാടകർ ഒരുക്കിയത്.സാംസ്കാരിക സമ്മേളനം ബഹ്റൈൻ പാർലിമെന്റ് അംഗമായ ഡോ : ഹസ്സൻ ബൊക്കാമസും ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യ അധിതികളായിരുന്നു.ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി രവിശങ്കർ ശുക്ല ബി എം സി മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ മുഖ്യാതിഥി ഹസ്സൻ ബൊക്കാമസ് ചടങ്ങ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സുധീർ തിരുനിലത്ത്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ ശ്രാവണ മഹോത്സവം ജനറൽ കൺവീനർ അൻവർ നിലമ്പൂർ, ഹരീഷ് നായർ, ബഷീർ അമ്പലായി, സയ്യിദ് ഹനീഫ, ചാരിറ്റി ഓണസദ്യ മുഖ്യ കോഡിനേറ്റർ അമൽ ദേവ് എന്നിവരും പങ്കെടുത്തു.
ഡോ: ഹസ്സൻ ബോക്കാമസിന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും,രവിശങ്കർ ശുക്ളക്ക് ശ്രാവണ മഹോത്സവം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിലും മൊമെന്റോ നൽകി ആദരിച്ചു.
ബഹ്റിനിലെ പ്രമുഖ വടം വലി കൂടായ്മയായ ടഗ് ഓഫ് വാർ ടീം അംഗങ്ങളാണ് ഓണസദ്യയ്ക്കായി മികച്ച പിന്തുണയുമായി ഓണപ്പന്തലിൽ അണിനിരന്നത്
ഐ സി ആർ എഫ്ചെ യർമാൻ ബാബു രാമചന്ദ്രൻ,അഡ്വ. മാധവൻ കല്ലത്ത്,ഈ വി രാജീവൻ,അജിത് കുമാർ,അജി പി ജോയ് ,ജ്യോതിഷ് പണിക്കർ,ജയേഷ് കുറുപ്പ്, രാമത്ത് ഹരിദാസ്,വിഷ്ണു, ബിനു ക്രിസ്റ്റി , സുനിൽ ബാബു തുടങ്ങിയ ബഹ്റൈനിലെ പ്രമുഖർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ജവാദ് പാഷ ,രാജേഷ് പെരുങ്കുഴി, സന്ധ്യ,സോണിയ എന്നിവർ അവതാരകരായിരുന്നു.
ശ്രാവണ മഹോത്സവം 2023 ഓർഗനൈസിംഗ് കമ്മറ്റി ചെയർമാൻ മോനി ഒടിക്കണ്ടത്തിൽ സ്വാഗതവും ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.
![]()
