67ആമത് കേരളപ്പിറവി ആഘോഷങ്ങൾ നവംബർ ഒന്നു മുതൽ അഞ്ചു വരെ കേരള ഹൗസിൽ സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ നടത്തുന്നതിന് വേണ്ടി മലയാളി സംഘടന പ്രതിനിധികളുടെയും കേരള ഹൗസ് പ്രതിനിധികളുടെയും സംയുക്ത സംഘാടക സമിതി രൂപീകരിച്ചു. കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ. കെ.വി. തോമസ് ആണ് സംഘാടക സമിതിയുടെ രക്ഷാധികാരി. റസിഡന്റ് കമീഷണർ സൗരഭ് ജെയിനാണ് ചെയർമാൻ.
![]()
