ഷാര്‍ജ: ഷാബു കിളിത്തട്ടിൽ എഴുതിയ ‘രണ്ടു നീലമത്സ്യങ്ങൾ’ എന്ന നോവൽ ഒക്ടേഒബർ പതിനൊന്നിന് പ്രകാശനം നടന്നു. ഈ പുസ്തകത്തിൻറെ പ്രസാധകർ മാതൃഭൂമി ബുക്സ് ആണ്. ഷാർജ പുസ്തകമേളയിൽ മാതൃഭൂമി സ്റ്റാളിൽ ‘രണ്ടു നീലമത്സ്യങ്ങൾ’ ലഭ്യമാകും.
മാധ്യമപ്രവര്‍ത്തകനായ സാബുവിന്റെ എട്ടാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമാണ് രണ്ടുനീലമത്സ്യങ്ങള്‍.ചടങ്ങിൽ പ്രൊഫ ഗോപിനാഥ് മുതുകാട്,അനിൽകുമാർ എന്നിവർ പങ്കെടുത്തു
പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഭാഷകൊണ്ടും വായനക്കാരനെ അദ്ഭുതപ്പെടുത്തുന്ന നോവലാണ് രണ്ടുനീലമത്സ്യങ്ങള്‍. എത്ര അരക്ഷിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ കൃതി മനുഷ്യത്വത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും പുതിയൊരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ കാഴ്ചപ്പാടും പങ്കുവയ്ക്കുന്നു എന്നതാണ് കൃതിയെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതുമാണെന്ന് പുസ്തകത്തെപ്പറ്റി ബിനു വേലായുധൻ എഴുതിയ വായനാനുഭവത്തിൽ കുറിക്കുന്നു.
![]()
