റിയാദ് :ടീം ക്യാപിറ്റൽ സിറ്റി റിയാദിന് നവ നേതൃത്വം.
ബത്ഹയിലെ അപ്പോള ഡെമോറ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിലാണ് 2023 – 2024 വർഷത്തേക്കുള്ളഭാരവാഹികളെയും പുതിയ നിർവാഹക സമിതിയെയും തെരെഞ്ഞെടുത്തത്.
യോഗത്തിനു പ്രസിഡന്റ് മൻസൂർ ചെമ്മല അദ്യക്ഷത വഹിച്ചു.ബിൽറു ബിന്യാമിൻ,ജെംഷിദ് കാലിക്കറ്റ്,സമീർ പാലോട്, ഷഫീഖ് പട്ടാമ്പി,ജംഷിദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.ലോഗോ പ്രകാശനം റോയൽ ട്രാവെൽസ് സി ഇ ഒ മുഹമ്മദ് അൽ മുത്തൈരിയും വർക്കിംഗ് മാനേജർ സമദ് എന്നിവർ സംയുക്തമായി നിർവഹിച്ചു.കൂട്ടായ്മയുടെ സെക്രട്ടറി നസീം സ്വാഗതവും ബിൽറു നന്ദിയും പറഞ്ഞു.
പ്രെസിഡന്റായി ഷഫീഖ് പട്ടാമ്പിയെയും ജനറൽ സെക്രട്ടറിയായി ജംഷിദ് മുഹമ്മദിനേയും ട്രെഷററായി ബിൽറു ബിന്യാമിനെയും തെരെഞ്ഞെടുത്തു.
സഹ ഭാരവാഹികളായി ജാസിർ(വൈസ് പ്രസിഡണ്ട്),അഖിൽ(ജോ: സെക്രട്ടറി),ഷമീർ പാലോട്(പ്രോഗ്രാം ചെയർമാൻ),
നസീം(പ്രോഗ്രാം കൺവീനർ),മൻസൂർ ചെമ്മല(ചാരിറ്റി വിങ്) എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി നിയാസ്,റഫീഖ്,നീരജ് ( ശ്രീക്കുട്ടൻ ),ജെംഷിദ് കാലിക്കറ്റ്,ബിനാസ്,അനസ്,ഷൈജൽ എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
