കൊച്ചി: അന്താരഷ്ട്ര യാത്രക്കാർക്ക് വേണ്ടി ഫോറിൻ കറൻസി വിനിമയത്തിനായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു ഫോറക്സിന്റെ നാല് കൗണ്ടറുകൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ ടി3 ടെർമിനലിൽ ആരംഭിച്ചു. സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ് ഡയറക്ടർ ഷിബു മുഹമ്മദ്, എയർപോർട്ട് ഡയറക്ടർ മനു.ജി, കൊമേഴ്സൽ മാനേജർ ജോസഫ് പീറ്റർ, ഡെപ്യൂട്ടി മാനേജർ ജോർജ് ഇലഞ്ഞിക്കൽ, ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമ്മിറ്റത്തൊടി, ഡയറക്ടർ മാത്യു വിളയിൽ, സിയാലിലേയും ലുലു ഫോറെക്സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
![]()
