പത്തനാപുരം : ഗാന്ധിഭവന്റെ ശാഖയായ ചെങ്ങന്നൂർ ഗാന്ധിഭവൻ ദേവാലയത്തിൽ അമ്മമാർക്കായി പണികഴിപ്പിച്ച ” ‘അമ്മ വീട് ” പ്രവർത്തനം ആരംഭിച്ചു.കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.ഗാന്ധിഭവൻ ചെയർപേഴ്സൺ ഷാഹിദ കമാൽ അദ്യക്ഷത വഹിച്ചു.ഗാന്ധിഭവൻ സെക്രട്ടറി ഡോ.സോമരാജൻ മുഖ്യപ്രഭാഷണം നടത്തി.വ്യവസായിയായ ഗംഗാധരൻ അദ്ദേഹത്തിന്റെ അമ്മയോട് ഓർമ്മക്കായി പണി കഴിപ്പിച്ചു നൽകിയതാണ് ഈ കെട്ടിടം.
മാവേലിക്കര എം എൽ എ എം എസ് അരുൺകുമാർ,ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു ,മജീഷ്യൻ സാമ്രാട്ട്,ഓർഗനൈസിംഗ് സെക്രട്ടറിമാരായ ഷമീർ കായംകുളം,ശിശുപാലൻ,വിൻസെന്റ്,വൈസ് ചെയർമാൻ അമൽ രാജ്,ട്രസ്റ്റി പ്രസന്ന രാജൻ,ആയിഷ്,രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ രംഗത്തെ അനവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.’അമ്മ വീടിലേക്ക് ആവശ്യമുള്ള കട്ടിൽ ,ബെഡ് അടക്കം ഉള്ള കാര്യങ്ങൾ ജീവകാരുണ്യ സംഘടനകൾ സംഭാവന ചെയ്തു.
![]()
