ദല്‍ഹി: പ്രവാസികൾക്ക് സന്തോഷവാർത്ത,ബഡ്ജറ്റ് എയര്‍ലൈന്‍ “ആകാശ എയർ” സൗദിയിലേക്ക്.ബഡ്ജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് സൗദി അറേബ്യയടക്കം മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി. സൗദി അറേബ്യക്ക് പുറമെ കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലേക്കാണ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയത്. ഇതോടെ കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ക്ക് യാത്രാ സൗകര്യം ലഭിക്കും.ചെലവ് കുറഞ്ഞ യാത്ര എന്ന മുദ്രാവാക്യമാണ് ആകാശ് എയർ മുന്നോട്ട് വെക്കുന്നത്
ഈ ശൈത്യകാലം മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ആകാശ എയര്‍ തയ്യാറെടുക്കുന്നത്. സൗദിയില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് കൂടുല്‍ സര്‍വീസ് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍.യു എ ഇ യിലെ വിവിധ എമിറേറ്റുകളിലേക്കു ഉടന്‍ സര്‍വീസ് ആരംഭിക്കില്ല.
![]()
