നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന വാര്‍ത്തനിഷേധിച്ച് കുടുംബം.അമര്‍ത്യാ സെന്‍ അന്തരിച്ചെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് മരണവാര്‍ത്ത നിഷേധിച്ച് മകൾ എക്സ് പ്ലാറ്റ്ഫോമില്‍ തന്റെ കുറിപ്പ് പോസ്റ്റ് ചെയ്തത്.അദ്ദേഹം സുഖമായിരിക്കുന്നുവെന്നും നിങ്ങളുടെ ആശങ്കകളെ നന്ദിയോടെ കാണുന്നുവെന്നും അദ്ദേഹത്തിന്റെ മകള്‍ നന്ദനാ സെന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
‘കേംബ്രിഡ്ജില്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരാഴ്ചക്കാലം അത്ഭുതകരമായിരുന്നു. കഴിഞ്ഞ രാത്രി അദ്ദേഹത്തോട് വിട പറഞ്ഞ് പിരിയുമ്പോള്‍ നല്കിയ ആലിംഗനം അത്രമേല്‍ ശക്തമായിരുന്നു.ഹാർവാർഡിൽ ആഴ്ചയിൽ 2 കോഴ്സുകൾ അദ്ദേഹം പഠിപ്പിക്കുന്നു, തന്റെ ജെൻഡർ ബുക്കിൽ ജോലി ചെയ്യുന്നു,എപ്പോഴത്തെയും പോലെ അദ്ദേഹം തിരക്കിലാണ്’- നന്ദന കുറിച്ചു.
![]()
