റിയാദ് : യവനിക കലാസാംസ്കാരിക വേദി ഉപദേശക സമിതി അംഗം പീറ്റർ കോതമംഗലത്തിന് വേദി പ്രവർത്തകർ യാത്രയയപ്പ് നൽകി. പ്രമുഖ ടാക്സി കമ്പനിയിലും ഫ്രഞ്ച് കമ്പനിയിലുമായി നീണ്ട മൂന്നു പതിറ്റാണ്ടു പ്രവാസ ജീവിതത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്.
ഒ ഐ സി സി ഉൾപ്പെടെയുള്ള റിയാദിലെ ഒട്ടനവധി സംഘടനയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി, പ്രസിഡന്റ് വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. സൈഫ് കായംകുളം,ഷാജി മഠത്തിൽ, അബ്ദുസ്സലാം ഇടുക്കി, ഷാജഹാൻ പാണ്ട, നാസർ കല്ലറ, ഷാരോൺ ശരീഫ്, ജോയി കോതമംഗലം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സെക്രട്ടറി നാസർ ലൈസ് സ്വാഗതവും നിഷാദ് നന്ദിയും രേഖപ്പെടുത്തി.
![]()
