റിയാദ് : കെ. എം. സി. സി. താനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ഒരു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയായ തഹ്ഫീസ് ക്യാമ്പയിനു തുടക്കം കുറിച്ചു.മണ്ഡലത്തിലെ താനൂർ മുൻസിപ്പാലിറ്റിയും , ഒഴുർ, തനാളുർ, നിറമരുതൂർ,പൊന്മുണ്ടം,ചെറിയമുണ്ടം അടങ്ങുന്ന പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റികൾക്ക് രൂപം നൽകി പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മിഷൻ 6 എന്ന പദ്ധതിയും, എജ്യൂവിങ് എന്ന പേരിൽ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ട പ്രോൽസാഹനവും പഠന സഹായങ്ങളടക്കം നൽകുന്ന പദ്ധതിയും, കെ. എം. സി. സി. യുടെയും നോർക്ക പോലുള്ള വിവിധ സുരക്ഷ പെൻഷൻ പദ്ധതികൾ പ്രവർത്തകർകിടയിൽ പ്രചരണ പ്രവർത്തനങ്ങൾ നടത്തുക,കരുതൽ എന്ന പേരിൽ പ്രവാസികൾക്ക് തന്റെ സമ്പാദ്യത്തിൽ മിച്ചം വെക്കാവുന്ന പദ്ധതികൾ നടപ്പിലാക്കുക.വിഭജനത്തിന്റെ കാലത്തു ഐക്യത്തിന്റെ കരുതൽ എന്ന ശീർഷകത്തിൽ രാഷ്ട്രീയ സാമൂഹിക ചർച്ചകളും പരിപാടികളും സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തവും പ്രോയജനകരവുമായ പരിപാടികൾ ആണ് റിയാദ് കെ. എം. സി. സി. താനൂർ മണ്ഡലം കമ്മിറ്റി തഹ്ഫീസ് ക്യാമ്പയിനിലൂടെ വിഭാവനം ചെയ്യുന്നത്.
റിയാദ് കെ. എം. സി. സി. ഓഫീസിൽ നടന്ന സംഗമത്തിന് മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് താനൂർ അധ്യക്ഷത വഹിച്ചു. റിയാദ് മലപ്പുറം ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട ക്യാമ്പയിൻ പ്രഖ്യാപിച്ചു. മണ്ഡലം ചെയർമാൻ ലത്തീഫ് കരിങ്കപ്പാറ പദ്ധതി വിശദീകരിക്കുകയും മലപ്പുറം ജില്ലാ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പയിൻ ലോഗോ പ്രകാശനം നടത്തി. ചടങ്ങിൽ സംഘടനയുടെ പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി നടപ്പാക്കുന്ന സമ്മാന പദ്ധതിയുടെ ലോഞ്ചിങ്.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാഹിബ് വേങ്ങര നിർവഹിച്ചു. സെപ്റ്റംബർ 23 ന് നറുക്കെടുപ്പ് നടക്കും. സമ്മാനങ്ങളായി ലാപ്ടോപ്പ് , സ്മാർട്ട് ട്ടിവി, മറ്റ് പ്രോൽസാഹന സമ്മാനങ്ങളും നൽകും. ചടങ്ങിൽ റിയാദിലെത്തിയ റിയാദ് കെ. എം. സി. സി. താനൂർ മണ്ഡലം കമ്മിറ്റി മുൻ ചെയർമാൻ ഷാഫി ഹാജി വെള്ളച്ചാലിനെ സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റങ്ങം ഉസ്മാൻ അലി പലത്തിങ്ങൽ ശാലണിയിച്ചു സ്വീകരിച്ചു. ജില്ലാ കെഎംസിസി അംഗങ്ങൾ സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റതുപ്പാറ , ഉബാധ്യക്ഷൻ ശരീഫ് സാഹിബ് അരീക്കോട്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഷാഫി മാസ്റ്റർ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. .
മണ്ഡലം ട്രഷറർ അപ്പത്തിൽ കരീം പ്രാർത്ഥന കൊണ്ട് തുടങ്ങിയ പരിപാടി കമ്മിറ്റി ഭാരവാഹികളായ ജാഫർ പൊന്മുണ്ടം, ഷഫീഖ് അപ്പാടെ,ഷുക്കൂർ താനാളൂർ, ഷംസു ചാരാത്, തുടങ്ങിയവർ നിയന്ത്രിച്ചു. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഇസ്മായിൽ ഓവുങ്ങൽ സ്വാഗതവും ജോയിൻ സെക്രട്ടറി ജെസ്ഫൽ പൊന്മുണ്ടം നന്ദിയും പറഞ്ഞു.
![]()
