റിയാദ് :മലയാളി പ്രവാസി എൻജിനീയേർസിന്റെ കൂട്ടായ്മയായ കേരള എൻജിനീയർസ് ഫോറം(KEF) റിയാദിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘ഓണം പൊന്നോണം 2023’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പ്രവാസി എൻജിനീയേഴ്സും അവരുടെ കുടുംബാംഗങ്ങളും അടക്കം ഇരുനൂറ്റി അമ്പതോളം അംഗങ്ങൾ പങ്കെടുത്തു. കൂടാതെ പ്രത്യേക പ്രശസ്ത ചിത്രകല ആർട്ടിസ്റ്റ് വിനി വേണുഗോപാൽ മുഖ്യ അതിഥി ആയി പങ്കെടുത്തു. മതസൗഹാർദ്ദവും സാമൂഹ്യബന്ധങ്ങൾ കൂട്ടിയിണക്കുന്നതും ലക്ഷ്യം വെച്ചുള്ള ഈ പരിപാടി പൂക്കള മത്സരത്തോടെയാണ് തുടക്കം കുറിച്ചത്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം നടന്ന മാവേലിയുടെ രംഗപ്രവേശനവും പുലിക്കളിയും കുട്ടികളിൽ ഒരു പുതുമയും മുതിർന്നവരിൽ ഗൃഹാതുരത്വ ഓർമകളിലേക്ക് ഉള്ള ഒരു തിരിഞ്ഞുനോട്ടവും ആയിരുന്നു. തുടർന്ന് നടന്ന തിരുവാതിരകളിയും, വിവിധ ഗ്രൂപ്കളായി തിരിച്ചുള്ള കലാ കായിക മത്സരങ്ങളും പങ്കെടുത്തവർക്ക് ആവേശമുണ്ടാക്കി. കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും ഭാഗ്യശാലികളെ കണ്ടെത്തുവനായി തമ്പോല മത്സരവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളിൽ വിജയികൾ ആയവർക്കുള്ള സമ്മാനദാനത്തോടു കൂടി പരിപാടികൾ സമാപിച്ചു.
![]()
