അബൂദബി: ദുബൈയുടെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്താൽ ശിക്ഷ ലഭിക്കുമെന്ന് അധികൃതർ കർശന നിർദ്ദേശം പുറപ്പെടുവിച്ചു.ദുബൈ എമിറേറ്റിന്റെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം അഞ്ച് ലക്ഷം ദിർഹം വരെ പിഴ ലഭിക്കുന്ന വിധം പുതിയ നിയമം പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ഈ ചിഹ്നം ഉപയോഗിക്കാൻ മുൻകൂർ അനുമതി തേടിയിരിക്കണമെന്നും നിയമത്തിൽ പറയുന്നു.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ദുബൈ എമിറേറ്റിന്റെ ഈ ഔദ്യോഗിക ചിഹ്നം സംബന്ധിച്ച് പുതിയ നിയമം പുറപ്പെടുവിച്ചത്.
![]()
