ആഡംബര കാറായ ഔടിയിൽ ചന്തയിലെത്തി ചീര വിറ്റു പോകുന്ന ആരെങ്കിലും ഇതിനു മുൻപ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല…പക്ഷെ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെ ആയി കാർഷിക മേഖലയിൽ തന്റെ കഴിവ് തെളിയിച്ച യുവ കർഷകൻ സുജിത് എസ് പി ആണ് നാട്ടിലും സോഷ്യൽ മീഡിയയിലും സംസാര വിഷയം.മണ്ണിന്റെ മണമറിഞ്ഞു സ്വന്തമായി കൈ നനച്ചു ചീര നട്ട് നൂറു മേനി നേടിയ ഈ യുവാവ് സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ പുരസ്ക്കാരത്തിന് അർഹനായിട്ടുണ്ട്.”വൈറൈറ്റി ഫാർമർ” ഇപ്പോൾ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷ കണക്കിന്ആളുകൾ ആണ് ഫോള്ളോ ചെയ്യുന്നത്.പലതരത്തിലുള്ള വിളകൾ ഇതിനകം ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കഴിഞ്ഞു ഈ ന്യൂജെൻ കർഷകൻ.ഔഡി കാറില്‍ ചീരവിറ്റപ്പോള്’ എന്ന ക്യാപ്ഷനോടെ സുജിത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 85 ലക്ഷം പേരാണ് കണ്ടത് എന്നത് കാർഷിക മേഖലക്ക് കൂടി പ്രോചോദനമാണ്.
![]()
