ന്യൂയോർക്: ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 അമിതമായി ചൂടാകാൻ കാരണം ഇൻസ്റ്റ ഉൾപ്പെടെയുള്ള ആപ്പ്ലികേഷൻ എന്ന് ആപ്പിൾ. ഇൻസ്റ്റപോലുള്ള ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഐഫോൺ 15 കളിലാണ് അമിതമായ ചൂട് അനുഭവപ്പെടുന്നതായി പഠനങ്ങൾ തെളിയിച്ചെന്നും ആപ്പിൾ. പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. സൗദി അറേബിയയിലും മറ്റു പലരാജ്യങ്ങളിലും നിന്നുള്ള ഉപഭോക്താക്കളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ആപ്പിളിന്റെ വിശദീകരണം. ഇത് ആപ്പിളിന്റെ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും ആപ്പിൾ കൂട്ടിച്ചേർത്തു.
![]()
