റിയാദ് : റിംഫ് ടോക് സീസൺ-3 “ആറ്റിറ്റ്യുഡിന്റെ ആത്മാവ് ” വെള്ളിയാഴ്ച, ഓൺലൈൻ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവാസികളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിൽ സംഘടിപ്പിച്ചു വരുന്ന “റിംഫ് ടോക്ക്” സീസൺ 3 യുടെ ഭാഗമായി “ആറ്റിറ്റ്യുഡിന്റെ ആത്മാവ്” എന്ന തലവാചകത്തിൽ പഠന,ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 9 ,വെള്ളിയാഴ്ച വൈകുന്നേരം 7 :30 ന് ബത്ഹയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തിൽ ലൈഫ് കോച്ചും പ്രഭാഷകയുമായ സുഷമ ഷാനാണ് ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്നത്.
മനസ് പ്രതികരിക്കുന്നത് ഒരാളുടെ മനോഭാവം അനുസരിച്ചാണ്. മനോഭാവത്തിന് പൊസിറ്റീവ്, നെഗറ്റീവ് എന്നീ ഘടകങ്ങളുണ്ട്. വൈകാരികമായി പ്രതികരിക്കുന്നവരും സമചിത്തതയോടെ പെരുമാറുന്നവരുമുണ്ട്. ആരോഗ്യകരമായ മനസിനെ സൃഷ്ടിക്കുന്നത് പൊസീറ്റീവ് ചിന്തകളും സമചിത്തതയും ആണ്. അതിനുളള പരിശീലന കളരിയാണ് റിംഫ് ടോക് ഒരുക്കുന്നത് .
ശ്രോതാക്കളുമായി സംവദിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/wLEQLQGUTqQfR6me7 രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിംഫ് ടോക് സംവാദ പരമ്പരയുടെ ആദ്യ പതിപ്പ് ” ചാറ്റ് ഓൺ സോഷ്യൽ മീഡിയ ” യും രണ്ടാം പതിപ്പായ “കോവിഡ് -പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും ” ഏറെ ശ്രദ്ധ നേടിയിരുന്നു.
![]()
