റിയാദ്: റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവ) സൗദി ദേശീയ ദിനാഘോഷവും ഓണാഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.ബത്ഹ അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തിൽ നടത്തിയ ആഘോഷ പരിപാടികളില്‍ റിയാദിലെ പൊതു സമൂഹത്തിലെ വിശിഷ്ട വ്യക്തികള്‍ അടക്കം നൂറു കണക്കിന് പേര് സംബന്ധിച്ചു
കലാ പരിപാടികള്‍ക്ക് മുന്നോടിയായി നടത്തിയ സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ശരത്ത് സ്വാമിനാഥന് അധ്യക്ഷതവഹിച്ചു. പുഷ്പരാജ്,ജയന് കൊടുങ്ങല്ലൂര്‍,അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍,അഷ്റഫ് കൊടിഞ്ഞി,നൗഷാദ് കറ്റാനം,സുഗതന് നൂറനാട്,ഷംനാദ് കരുനാഗപ്പള്ളി,എന്നിവർ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നതിന് മുമ്പ് നടന്ന ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി വരവ് സദസ്സിനെ ഹരം കൊള്ളിച്ചു.
സാനു മാവേലിക്കര, സുദര്‍ശന കുമാര്‍ എന്നിവര്‍ മാവേലിയുടെ വരവിന് നേതൃത്വം നല്കി. ജോസ് ആന്റണി ആണ് മാവേലി യായി വേഷമിട്ടത്. ധന്യ ശരത്ത്, ബിന്ദു സാബു എന്നിവര്‍ ചിട്ടപ്പെടുത്തിയ നൃത്തവും റിയാദിലെ ആർ എം സി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.സുരേഷ് കുമാര്‍,ഹാഷിം ചീയ്യാം വെളി,ജലീല്‍ ആലപ്പുഴ,സിജു പീറ്റര്‍,സജ്ജാദ് സലിം,നിസാര്‍ കോലത്ത്,ആന്റണി വിക്ട ര്‍,സെബാസ്റ്റ്യന്‍ ചാര്‍ളി,ആസിഫ് ഇഖ്ബാല്‍,നാസര്‍ കുരിയാന്‍, താഹിര്‍ കാക്കാഴം,ഫാരിസ് സെയ്ഫ്,റീന സിജു,നൈസി സജ്ജാദ് എന്നിവര്‍ നേതൃത്വം നല്കി.
ധന്യ ശരത്ത് അവതാരകയായിരുന്നു.
![]()
