ദുബായ് :ഒമാനിലേക്കുള്ള മുവാസലാത്ത് യു.എ.ഇ ബസ് സർവിസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ സർവിസ് ആരംഭിക്കുമെന്ന് സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റർ) കമ്പനി അധികൃതർ അറിയിച്ചു. അൽഐൻ വഴി അബുദാബിയിലേക്കായിരിക്കും ആദ്യം സർവിസ് നടത്തുക. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു
![]()
