റിയാദ്: ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോക വിനോദസഞ്ചാര സംഘടനയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ആരംഭിച്ച ലോക ടൂറിസം ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ വിനോദസഞ്ചാര,തുറമുഖ, കപ്പൽ, ജലഗതാഗത മന്ത്രി ശ്രീപാദ് യെസ്സോ നായിക് റിയാദിലെത്തി.ബുധനാഴ്ച പുലർച്ചെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന്റെയും സൗദി ഓൗദ്യോഗിക പ്രതിനിധികളുടെയും സംഘം വരവേറ്റു. മന്ത്രി വ്യാഴാഴ്ച(സെപ്റ്റമ്ബർ 28 ) വൈകീ4.30ന് റിയാദിലെ ഇന്ത്യൻ എംബസിയിൽ പ്രവാസി സാമൂഹികപ്രതിനിധികളെ അഭിസംബോധന ചെയ്യും.മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കാണ് ഈ മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അവസരമെന്നു എംബസി അധികൃതർ അറിയിച്ചു.
120 രാജ്യങ്ങളിൽ നിന്നായി 500ലധികം പ്രതിനിധികൽ ‘ടൂറിസവും ഹരിത നിക്ഷേപങ്ങളും’ എന്ന ശീർഷകത്തിൽ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കും.
![]()
