റിയാദ്: സൗദി അറേബിയയുടെ മൂന്നു രാജാക്കന്മാരുടെ പരിഭാഷകനായിരുന്ന മൻസൂർ അൽ ഖുറൈജി (85) അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം മരണപ്പെട്ടത്. സൗദി രാജാക്കന്മാരുടെ വിദേശ യാത്രകളിൽ പരിഭാഷകനായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. സൗദി ഭരണാധികാരികൾ ആയിരുന്ന കിങ് ഫൈസൽ, കിങ് ഫഹദ്, കിങ് അബ്ദുള്ള തുടങ്ങിയവർക്കൊപ്പമായിരുന്നു മൻസൂർ അൽ ഖുറൈജി പരിഭാഷകനായി ലോക പര്യടനങ്ങളിൽ ഒപ്പംകൂടിയിരുന്നത്.
![]()
