മദ്രാസ് :എന്‍ ഡി എ സഖ്യത്തില്‍ നിന്ന് അണ്ണാ ഡിഎംകെ പിന്മാറി. ഇനി മുതല്‍ അണ്ണാ ഡിഎംകെ ദേശിയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമല്ലെന്നും ഇനി ഒരിക്കലും ബിജെപിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും പാര്‍ട്ടി തയ്യാറാകില്ലെന്നും എഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത നേതാക്കളുടെ യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനം അണ്ണാ ഡിഎംകെ സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി പാര്‍ട്ടി നേരിടുമെന്നും കെ.പി മുനുസ്വാമി പറഞ്ഞു.
![]()
