ആലപ്പുഴ : ഓച്ചിറ 28 – ↄo ഓണം മഹോത്സവത്തോടനുബന്ധിച്ച് 2023 സെപ്റ്റംബർ 26 തിയതി പകൽ 11 മണി മുതൽ ആലപ്പുഴ ജില്ലയിൽ താഴെ പറയുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അടൂർ ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റി – ഓലകെട്ടിയമ്പലം – മാവേലിക്കര തട്ടാരമ്പലം-നങ്ങ്യാർകുളങ്ങര കവല വഴി പോകേണ്ടതാണ്.
അടൂർ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കറ്റാനം തഴവാമുക്ക്- ചൂനാട് – മണപ്പള്ളി- അരമത്തു മഠം – പുതിയകാവ് വഴി പോകേണ്ടതാണ്.
കെ പി റോഡ് വഴി കായംകുളം ടൗണിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന എല്ലാ ബസ്സുകളും അന്നേദിവസം ഒന്നാം കുറ്റി ജംഗ്ഷനിൽ ട്രിപ്പ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്
ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവല –തട്ടാരമ്പലം – മാവേലിക്കര- ഓലകെട്ടിയമ്പലം- രണ്ടാംകുറ്റി – കറ്റാനം- ചാരുംമൂട്- ചക്കുവള്ളി വഴി കരുനാഗപ്പള്ളി എത്തി പോകേണ്ടതാണ്.
ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെ. എസ് .ആർ ടി .സി .ബസുകൾ കായംകുളത്ത് നിന്നും കെ പി റോഡ് വഴി പോലീസ് സ്റ്റേഷനു കിഴക്കുവശം വെച്ച് ഇടത്തോട്ട് തിരിഞ്ഞ് കാക്കനാട് – ഭഗവതിപ്പടി – ചെട്ടികുളങ്ങര – തട്ടാരമ്പലം – മാവേലിക്കര – രണ്ടാംകുറ്റി-ചാരുംമൂട്-ചക്കുവള്ളി- കരുനാഗപ്പള്ളി വഴി പോകേണ്ടതാണ്.
ആലപ്പുഴ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളത്തുനിന്നും കിഴക്കോട്ട് തിരിഞ്ഞ് കെപി റോഡ് വഴി കായംകുളം റെയിൽവേ അണ്ടർ പാസ്സ് – ഒന്നാം കുറ്റി- ചാരുംമൂട്- ചക്കുവള്ളി – കരുനാഗപ്പള്ളി എത്തി പോകേണ്ടതാണ് എന്നും പോലീസ് അറിയിച്ചു
![]()
