ആലപ്പുഴ:അമ്പലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷക തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ ദത്തെടുക്കണമെന്നു ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ് മണി ആവശ്യപ്പെട്ടു.ഡി കെ ടി എഫ് ആലപ്പുഴ ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണം കേരളത്തിലെ മുഴുവൻ കർഷകരും കർഷക തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണ്. നെല്ല് സംഭരിച്ചാൽ കർഷകർക്ക് സർക്കാർ നെല്ലിന്റെ വില കൊടുക്കാത്തത് കാരണം തൊഴിലാളികൾക്ക് കൂലി കിട്ടുന്നില്ല. പരമ്പരാഗത മേഖലയെ മുഴുവൻ ഇടത് സർക്കാർ നശിപ്പിക്കുകയാണെന്നു അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ ഡി സി സി ഓഫിസിൽ നടന്ന യോഗത്തിനു ജില്ലാ പ്രസിഡന്റ് ശോഭ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്ത്,സദാശിവൻ,തയ്യിൽ റഷീദ്,തോമസ്,സോമരാജൻ,വർഗ്ഗീസ്,സി കെ ഗോപിനാഥൻ,രാധാകൃഷ്ണൻ,മോഹൻദാസ്,നിസാർ വെള്ളാപ്പള്ളി,സുധാമണി തുടങ്ങിയവർ സംസാരിച്ചു
![]()
