ജി സി സി ടൈംസ്ന്റെ സൗദി ദേശീയദിനാശംസകൾ
റിയാദ് : സൗദിയുടെ 93-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി.’ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
റോഡുകൾക്ക് ഇരുവശവും പലങ്ങളിലും ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും തിളങ്ങുകയാണ്.രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
ദേശീയദിനമായ സെപ്റ്റംബർ 23 ന് റിയാദ്, ത്വാഇഫ്, അൽബാഹ, അസീർ, തബൂക്ക് എന്നിവിടങ്ങളിൽ ദേശീയ പതാകയും വഹിച്ച് സൈനിക, സിവിലിയൻ വിമാനങ്ങൾ ‘വി റേസ് ഡ്രീംസ്’ എന്ന ശീർഷകത്തിൽ വിസ്മയകരമായ രീതിയിൽ വ്യോമാഭ്യാസ പ്രകടനം നടത്തും. ഈ മാസം 27 ന് ഖോബാർ കോർണിഷിലും ഷോയുണ്ടാകും. 13 നഗരങ്ങളിലായി ആകാശ വിസ്മയം ഒരുക്കുന്ന സൗദി റോയല്‍ ആര്‍മിയുടെ എയര്ഷോ നടക്കും.
‘ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.
ദേശീയദിനത്തിലെ പ്രധാന പരിപാടികൾ സൗദി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. റോയൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് കമ്പനികൾ, സൗദി എയർ നാവിഗേഷൻ സർവിസസ് കമ്പനി, സൗദി ഏവിയേഷൻ ക്ലബ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ്, റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ എന്നിവ ആഘോഷപരിപാടികളിൽ പങ്കാളിത്തം വഹിക്കും.
ഇന്നലെ വൈകുന്നേരം മുതൽ ദേശീയ പതാകയുമായി വാഹങ്ങളിൽ യുവാക്കൾ റോഡുകളിൽ നിറഞ്ഞു.സൗദി അറേബ്യയുടെ പ്രതിരോധ സേനയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച നടത്തിയ പ്രദർശനം ശ്രദ്ധേയമായി. രാജ്യത്തുടനീളം നിരവധി പ്രദേശങ്ങളിൽ വിവിധ പ്രതിരോധ വിഭാഗങ്ങളുടെ ഷോകൾ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചതിൻ്റെ ഭാഗമായാണ് റിയാദിൽ പ്രദർശനം നടത്തിയത്.റിയാദിൽ ടൈഫൂൺ, എഫ്-15, ടൊർണാഡോസ് എന്നിവയുൾപ്പെടെ വിവിധ തരം റോയൽ സൗദി എയർഫോഴ്സ് ജെറ്റുകൾ അണിനിരത്തി കൊണ്ടാണ് പ്രദർശനം നടത്തിയത്.
സൗദി ഹോക്സ് എയ്റോബാറ്റിക് ടീമും പ്രദർശനത്തിൽ പങ്കെടുത്തു. ഹെലികോപ്റ്റർ എയർ ഷോകൾ, വാഹനങ്ങളുമൊത്തുള്ള സൈനിക പരേഡ്, കാലാൾപ്പടയ്ക്കും കുതിരപ്പട തുടങ്ങിയവയും പ്രദർശനത്തിനെത്തി.ദേശീയ ദിനത്തോടനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിലാണ് പ്രതിരോധ സേന റിയാദിൽ പ്രദർശനം നടത്തുന്നത്.
![]()
