ജിദ്ദ :ആത്മീയതയുടെ പാഠങ്ങളും തഖ്വയുടെ ജീവിത ശീലങ്ങളും കുടുംബത്തിലും സമൂഹത്തിലും വളർത്തണമെന്നു പ്രഭാഷകനും പണ്ഡിതനും ചിന്തകനുമായ എം.എം അക്ബർ അഭിപ്രായപ്പെട്ടു.ജിദ്ദ – പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫെയർ കമ്മിറ്റി ഷറഫിയ്യ സഫയർ ഹാളിൽ സംഘടിപ്പിച്ച ‘നാട്ടു വർത്തമാനം’ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നാട്ടിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന അധാർമിക പ്രവണതകൾക്കും സാമൂഹ്യ തിൻമകൾക്കുമെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡണ്ട് താപ്പി അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.പരപ്പനങ്ങാടി മുനിസിപ്പൽ പ്രവാസി ലീഗ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ മേലേവീട്ടിൽ ഉദ്ഘാടനം ചെയ്തു.അശ്റഫ് മൂഴിക്കൽ ഖിറാഅത് നിർവഹിച്ചു.റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. സെക്രട്ടറി നൂർ മുഹമ്മത് സ്വാഗതവും നജീബ് പി. സി നന്ദിയും പറഞ്ഞു
![]()
