റിയാദ്: തീപൊളളലേറ്റ് ഗുരുതരാവസ്ഥയില്‍ ശുമൈസി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി മുഴക്കുന്ന് മെഹ്ഫില്‍ മന്‍സില്‍ പൊയിലന്‍ ഫസൽ (37) ആണ് മരിച്ചത്.ഒലയ്യയിൽ ഹൌസ് ഡ്രൈവറായിരുന്നു. ഐ സി എഫ് ന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.മൃതദേഹം റിയാദില്‍ സംസ്കരിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഐസിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പിതാവ്: കുന്നുമ്മല്‍ അബ്ദുല്ല, മാതാവ്: പൊയിലന്‍ ആയിഷ, ഭാര്യ: ആസ്യ വലിയേടത്ത്: മക്കള്‍: ആലിയ മെഹ്വിഷ് (7), അസ്ബ മെഹക് (1)
![]()
