അൽ ജൗഫ് : രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) സൗദി ഈസ്റ്റ് പതിമൂന്നാമത് സാഹിത്യോത്സത്തിനു തുടക്കം കുറിച്ച് അൽ ജൗഫ് സോൺ മുഖദ്ദദ് യൂണിറ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു. യൂണിറ്റിൽ നിന്ന് ഇരുപതോളം മത്സരാർഥികൾ പങ്കെടുത്തു.
മത്സരങ്ങൾക്ക് ഷാഹിദ് മുക്കം, റാഫി സഖാഫി ആക്കോട്, സൈനുൽ ആബിദ് മുസ്ലിയാർ കൊടുവള്ളി എന്നിവർ വിധികർത്താക്കളായി. സമാപന സംഗമത്തിൽ ഐ സി എഫ് സൗദി നാഷണൽ പബ്ലിക്കേഷൻ സെക്രട്ടറി അബ്ദു റഷീദ് സഖാഫി മുക്കം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു. മുഹമ്മദ് റഫീഖ് വല്ലപ്പുഴ സ്വാഗതവും കലാലയം സെക്രട്ടറി മുബിൻസ് മുക്കം നന്ദിയും പറഞ്ഞു
![]()
