നടി മീര നന്ദൻ വിവാഹിതയാകുന്നു.വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് നടി മീര നന്ദൻ
ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിട്ടത്. മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയും വിവാഹം തീരുമാനിക്കുകയുമായിരുന്നു.ഗായികയും അവതാരകയുമായ മീര 2008-ൽ ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ അഭിനയരംഗത്തേയ്ക്ക് കടന്നുവരുന്നത്. അടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011-ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014-ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു. പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ സിനിമയിൽ നിന്നും ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ദുബായി ജോലി ചെയ്തുവരികയാണ് മീര.
![]()
