റിയാദ്: റിയാദ് ഒ.ഐ.സി.സിയുടെ കണ്ണൂർ ജില്ല കമ്മിറ്റിയുടെ അംഗത്വ കാർഡ് വിതരണം ബത്ഹയിലെ അപ്പോളോ ഡിമാറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ജില്ല പ്രസിഡൻറ് അബ്ദുൽ മജീദ് അധ്യക്ഷതയിൽ കൂടിയ യോഗം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ മെംബർഷിപ് കാർഡിനെയും സംഘടന പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു.അഷ്കർ കണ്ണൂർ അംഗത്വ കാർഡ് സുജേഷ് കൂടാളിക്ക് നൽകി വിതരണം ഉദ്ഘാടനം ചെയ്തു.നവാസ് വെള്ളിമാട്കുന്ന്, ജലീൽ ചെറുപുഴ, കരീം കൊടുവള്ളി,സജീർ പൂന്തുറ, സലീം ആർത്തിൽ, ബഷീർ കോട്ടയം, ശരത് ആലപ്പുഴ, സുജേഷ് കൂടാളി എന്നിവർ സംസാരിച്ചു.സുജിത് തോട്ടട, പ്രദീപ് പിണറായി, ഹാഷിം കണ്ണാടിപ്പറമ്പ്,അഷ്റഫ് മയ്യിൽ, അബ്ദുൽ ഖാദർ മോച്ചേരി, അബ്ദുല്ല കൊറളായി, രാജീവൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.ജില്ല സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി സ്വാഗതവും ട്രഷറർ സന്തോഷ് ബാബു നന്ദിയും പറഞ്ഞു
![]()
