ന്യൂഡൽഹി :സാംസ്കാരിക മേഖലയിൽ ആഗോള കൂട്ടായ്മകൾ ശക്തിപ്പെടണമെന്ന് യു.എ.ഇ സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സാലിം ബിൻ ഖാലിദ് അൽ ഖാസിമി. ഉത്തർപ്രദേശിലെ വാരാണസിയിൽ ജി20 രാജ്യങ്ങളിലെ സാംസ്കാരിക വകുപ്പ് മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ പങ്കെടുത്തതിന് ശേഷം കേന്ദ്ര നിയമ, നീതിന്യായ, സാംസ്കാരിക വകുപ്പ് സഹമന്ത്രി അർജുൻ റാം മെഗ്വാളുമായി നടന്ന കൂടിക്കാഴ്ചയിലാണ് അങ്ങനെ അഭിപ്രായപ്പെട്ടത്.പൈതൃകകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ യു.എ.ഇ വളരെ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നു യു എ ഇ മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും സഹകരിക്കാൻ പറ്റുന്ന മേഖലകളെ കുറിച്ച് ചർച്ച ചെയ്തു.
![]()
